ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഇനി ഓട്സ് മാത്രം മതി; ഈ ഫേസ്പാക്കുകൾ ഉപയോഗിച്ച് നോക്കൂ

  1. Home
  2. Fashion & Beauty

ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഇനി ഓട്സ് മാത്രം മതി; ഈ ഫേസ്പാക്കുകൾ ഉപയോഗിച്ച് നോക്കൂ

Oats


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഓട്സ്. ഹൃദ്രോഗം, പ്രമേഹം, വണ്ണം എന്നിവയെ എല്ലാം നിയന്ത്രിക്കാൻ ഓട്‌സിന് കഴിയും. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ഓട്സ് നല്ലതാണ്. മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ അകറ്റാൻ ഇവയിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ ഇതാ.
1) ഒരു പഴുത്ത പപ്പായയുടെ ചെറിയ കഷണം മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
2) ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
3) ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോ​ഗിക്കാം.
4) പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ പാക്ക് നല്ലതാണ്.