എമിറേറ്റ്സ് റോഡിൽ വാഹനാപകടം: ഒരു മരണം, 19 പേർക്ക് പരുക്ക്

  1. Home
  2. Global Malayali

എമിറേറ്റ്സ് റോഡിൽ വാഹനാപകടം: ഒരു മരണം, 19 പേർക്ക് പരുക്ക്

s


എമിറേറ്റ്സ് റോഡിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ പാലത്തിനടുത്തുള്ള അൽ യലായിസ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലം ബസ് റോഡിൽ നിന്നുപോയതാണ് അപകടത്തിന് കാരണം. ഈ സമയം പിന്നാലെ വരികയായിരുന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ബ്രി.ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.