ഹയാ കാർഡ് വിതരണത്തിന് 2 കേന്ദ്രങ്ങൾ കൂടി ഖത്തറിൽ ഉടൻ തുറക്കും,

  1. Home
  2. Global Malayali

ഹയാ കാർഡ് വിതരണത്തിന് 2 കേന്ദ്രങ്ങൾ കൂടി ഖത്തറിൽ ഉടൻ തുറക്കും,

qatar


ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കുള്ള ഹയാ കാർഡ് വിതരണത്തിനായി 2 സെന്ററുകൾ ഉടൻ തുറക്കും. ടിക്കറ്റ് ഉടമകൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനം അനുവദിക്കുന്നത് ഹയാ കാർഡുകൾ മുഖേനയാണ്. അലി ബിൻ ഹമദ് അൽ അത്തിയ അറീന, വെസ്റ്റ്ബേയിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഹയാ കാർഡ് സെന്ററുകൾ തുറക്കുക. 2 ഹയാ കാർഡ് സെന്ററുകൾ തുറക്കുന്ന വിവരം ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ കാർഡ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറാണ് വ്യക്തമാക്കിയത്. 

ടിക്കറ്റ് ഉടമകൾക്ക് ഡിജിറ്റൽ ഹയാ കാർഡുകൾ ലഭ്യമാണ്. പ്രിന്റഡ് ആവശ്യമുള്ളവർക്ക് ഈ സെന്ററുകളിലെത്തി നേരിട്ട് വാങ്ങാം. ഏതെങ്കിലും കാരണവശാൽ കാർഡ് നഷ്ടമായാൽ ഇവിടെ നിന്നു തന്നെ പുതിയ കാർഡ് സൗജന്യമായി ലഭിക്കും. മത്സര ടിക്കറ്റ് എടുത്തവർക്കാണ് ഹയാ കാർഡ് നിർബന്ധം. വിദേശ കാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വീസ കൂടിയാണിത്. ഖത്തറിലെ താമസക്കാരായ ടിക്കറ്റ് ഉടമകളെ സംബന്ധിച്ച്  സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ഹയാ കാർഡ് വേണം. ടിക്കറ്റ് ഉടമകൾക്ക് ഹയാ കാർഡ് നിർബന്ധമാണ്. ഇതു സംബന്ധിച്ച ബോധവൽക്കരണവും സജീവമാണ്. മത്സര ടിക്കറ്റെടുത്ത് ഹയാ കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് ഒക്ടോബർ ഒന്നു മുതൽ പ്രവേശന വീസ ഇ-മെയിൽ ലഭിക്കും