ദുബായിൽ പുതിയ അധ്യയന വർഷത്തിൽ 26 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി

  1. Home
  2. Global Malayali

ദുബായിൽ പുതിയ അധ്യയന വർഷത്തിൽ 26 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി

dubai schools


 

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട് 2026-27 പുതിയ അധ്യയന വർഷത്തിൽ 26 പുതിയ സ്ഥാപനങ്ങൾ കൂടി പ്രവർത്തനമാരംഭിക്കുന്നു. 17 നഴ്‌സറികൾ (ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ), ഏഴ് സ്വകാര്യ സ്കൂളുകൾ, രണ്ട് പ്രമുഖ രാജ്യാന്തര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് പുതുതായി തുറക്കുന്നത്. പുതിയ സ്കൂളുകൾ വരുന്നതോടെ 16,846 സീറ്റുകളും നഴ്‌സറികളിലൂടെ 1,700-ലധികം സീറ്റുകളും വിദ്യാർഥികൾക്ക് പുതുതായി ലഭ്യമാകും.'എജ്യുക്കേഷൻ 33' സ്ട്രാറ്റജിയുടെയും 'ദുബായ് സാമ്പത്തിക അജണ്ട ഡി33'യുടെയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ആഗോള നിലവാരമുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി ദുബായിയെ വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ 4.6 ശതമാനത്തിന്റെ സ്ഥിരതയാർന്ന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ദുബായിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ എണ്ണത്തിൽ 17.5 ശതമാനം വർധനയും ഉണ്ടായി.