ഫിഫ ലോകകപ്പ്; 29.50 ല​ക്ഷം ടി​ക്ക​റ്റ്​ വി​റ്റ​ഴി​ഞ്ഞു

  1. Home
  2. Global Malayali

ഫിഫ ലോകകപ്പ്; 29.50 ല​ക്ഷം ടി​ക്ക​റ്റ്​ വി​റ്റ​ഴി​ഞ്ഞു

fifa


ലോകകപ്പിന് കിക്കോഫ് കുറിച്ചതിനു പിന്നാലെ ഏറ്റവും ഒടുവിലെ ടിക്കറ്റ് വിൽപനയുടെ കണക്കുകൾ ഫിഫ പുറത്തു വിട്ടു. മത്സരത്തിനു മുമ്പായി 29.5 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഗ്രൂപ്പ് റൗണ്ടും നോക്കൗട്ടും ഉൾപ്പെടെ 64 മത്സരങ്ങൾക്കായി 30 ലക്ഷം ടിക്കറ്റുകളാണ് വിൽപനക്കുള്ളത്.

ഖത്തർ ലോകകപ്പ് മുൻകാലങ്ങളേക്കാൾ വരുമാനത്തിലും വർധനയുണ്ടാക്കിയെന്ന് ഫിഫയുടെ കണക്കുകൾ സൂചിപ്പിക്കുനനു. 750 കോടി ഡോളാണ് ലോകകപ്പിലൂടെ ഫിഫയുടെ വരുമാനം ഉയർന്നതായി പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മത്സരം തുടങ്ങിയതിനു പിന്നാലെ, ഓൺ ലൈൻ സൈറ്റുകളിലും ദോഹയിലെ ടിക്കറ്റിങ് കൗണ്ടറിലും ആവശ്യക്കാരുടെ തിരക്കാണ്.

2018 റഷ്യ ലോകകപ്പിൽ 24 ലക്ഷം ടിക്കറ്റുകളായിരുന്നു ആകെ വിറ്റത്. നേരത്തെ തന്നെ ഈ റെക്കോഡ് മറികടന്ന് കുതിക്കാൻ ഖത്തറിന് കഴിഞ്ഞു. ഖത്തർ, സൗദി, അമേരിക്ക, മെക്‌സികോ, ബ്രിട്ടൻ, യു.എ.ഇ, അർജൻറീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കിയത്.