അബൂദാബിയിൽ ഇരുചക്രവാഹനങ്ങൾക്ക് മൂവായിരത്തിലേറെ പാർക്കിങ് സൗകര്യം

  1. Home
  2. Global Malayali

അബൂദാബിയിൽ ഇരുചക്രവാഹനങ്ങൾക്ക് മൂവായിരത്തിലേറെ പാർക്കിങ് സൗകര്യം

PARKING


അബൂദബിയിൽ ഇരുചക്രവാഹനങ്ങൾക്കായി മൂവായിരത്തിലേറെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്തുക, പൊതുജനങ്ങളുടെ സഞ്ചാരം സുഗമമാക്കുക, അവരുടെ അസൗകര്യങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോട്ടോർസൈക്കിളുകൾക്കായി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അലക്ഷ്യമായ പാർക്കിങ് പൊതുജനങ്ങളുടെ സുരക്ഷയ്ക്കു വരെ ഭീഷണിയാവുമെന്നിരിക്കെയാണ് 3025 പാർക്കിങ് ഇടങ്ങൾ ഇരുചക്രവാഹനങ്ങൾക്കായി അബൂദബിയിൽ ക്രമീകരിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി അധികൃതർ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും തെറ്റായ പാർക്കിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതകേന്ദ്രം മുന്നറിയിപ്പ് നൽകി. എമിറേറ്റിലെ ഇരുചക്ര ഡെലിവറി റൈഡർമാർക്ക് അധികൃതർ കർശന നിർദേശങ്ങളും നൽകിയിരുന്നു. ഇരുചക്ര വാഹനങ്ങൾ കൂടുന്നതിന് അനുസരിച്ച് പാർക്കിങ്ങും സുരക്ഷയും അടക്കം ഒരുക്കുന്നതിൻറെ ഭാഗമായിട്ടാണ് നടപടികൾ തുടരുന്നത്.