ദുബായിൽ ആറുമാസത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത് 5,511 പേർ; കണക്കുകൾ പുറത്തുവിട്ട് ഐഎസിഎഡി

  1. Home
  2. Global Malayali

ദുബായിൽ ആറുമാസത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത് 5,511 പേർ; കണക്കുകൾ പുറത്തുവിട്ട് ഐഎസിഎഡി

s


 

ഈ വർഷത്തെ (2026) ആദ്യ പകുതിയിൽ ദുബായിൽ വിവിധ രാജ്യക്കാരായ 5,511 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന് (IACAD) കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഇസ്‌ലാമിക് കൾച്ചറാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

വിവിധ സംസ്‌കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും, ഇസ്‌ലാമിന്റെ സഹിഷ്ണുതയും കാരുണ്യവും ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കേന്ദ്രം നടപ്പിലാക്കിയ സാംസ്‌കാരിക-വിജ്ഞാന പ്രോഗ്രാമുകളുടെ ഫലമായാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് ഇസ്‌ലാമിക മൂല്യങ്ങളെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ബോധവൽക്കരണ പ്രക്രിയയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഇസ്‌ലാമിക് കൾച്ചർ ഡയറക്ടർ ജാസെം മുഹമ്മദ് അൽ ഖസ്രാജി പറഞ്ഞു.

പുതുതായി ഇസ്‌ലാം മതം സ്വീകരിച്ചവർക്കായി സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക പദ്ധതികളാണ് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഖുർആൻ പഠനം, അറബി ഭാഷാ പഠനം, ശരിഅത്ത് കോഴ്‌സുകൾ എന്നിവയ്ക്ക് പുറമെ പുതിയ മുസ്‌ലിംകളുടെ കുടുംബ ഭദ്രത ഉറപ്പാക്കുന്നതിനുള്ള കൗൺസിലിംഗും സാമൂഹിക കൂട്ടായ്മകളും ഇതിന്റെ ഭാഗമായി തുടർച്ചയായി നടന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായിൽ ഇസ്‌ലാം മതത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.