ക്രൂസ് സീസൺ; ദുബൈ ഹാർബറിൽ ആദ്യ യാത്രക്കപ്പൽ എത്തി

  1. Home
  2. Global Malayali

ക്രൂസ് സീസൺ; ദുബൈ ഹാർബറിൽ ആദ്യ യാത്രക്കപ്പൽ എത്തി

CRUICE


ക്രൂസ് സീസൺ വരവറിയിച്ച് ദുബൈ ഹാർബറിൽ ആദ്യ യാത്രക്കപ്പൽ എത്തി.ആദ്യത്തെ പരിസ്ഥിതിസൗഹൃദ കപ്പലായ ഐഡ കോസ്മയാണ് ഹാർബറിലെത്തിയത്. അടുത്ത വർഷം ജൂൺ വരെ നീളുന്ന സീസണിൽ മൂന്നു ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ലിക്വിഡ് നാച്വറൽ ഗാസ് ഉപയോഗിച്ചാണ് കപ്പലിൻറെ പ്രവർത്തനം. ജർമനിയിൽനിന്ന് പുറപ്പെട്ട കപ്പലിൽ 5500 യാത്രക്കാരുണ്ട്. 

കപ്പലിൻറെ കന്നിയാത്രയായിരുന്നു ഇത്. 20 പാസഞ്ചർ ഡക്കുകളും 2600 മുറികളും ഇതിലുണ്ട്. ഐഡയുടെ ഏറ്റവും വലിയ കപ്പലിലൊന്നാണിത്. ഫൺ പാർക്ക്, കുട്ടികൾക്കുള്ള പൂൾ, സ്‌പോർട്‌സ് ഏരിയ, 17 റസ്റ്റാറൻറ്, 23 ലോഞ്ച് എന്നിവയുമുണ്ട്. വിമാനത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കു പുറമെയാണ് വിവിധ ദേശങ്ങളിലെ കപ്പൽ യാത്രികരും ഇവിടേക്ക് എത്തുന്നത്.