ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യവകുപ്പ് കണ്ടുകെട്ടിയത് 140 കോടിയുടെ വ്യാജവസ്തുക്കൾ, 497 പേർ അറസ്റ്റിൽ

  1. Home
  2. Global Malayali

ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യവകുപ്പ് കണ്ടുകെട്ടിയത് 140 കോടിയുടെ വ്യാജവസ്തുക്കൾ, 497 പേർ അറസ്റ്റിൽ

DUBAI


കഴിഞ്ഞവർഷം ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യവകുപ്പ് കണ്ടുകെട്ടിയത് 140 കോടി ദിർഹം വിലമതിക്കുന്ന വ്യാജവസ്തുക്കൾ. 447 സാമ്പത്തിക കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട് 497 പേർ അറസ്റ്റിലാവുകയും ചെയ്തു.

ട്രേഡ് മാർക്ക് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചാണ് നടപടിയെടുത്തതെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽജല്ലാഫ് പറഞ്ഞു. കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് 245 കേസുകളാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. ഇതിൽ 262 പേർ അറസ്റ്റിലായി. വാണിജ്യതട്ടിപ്പുമായി ബന്ധപ്പെട്ട് 154 കേസുകളിലായി 167 പേർ അറസ്റ്റിലായി.

വ്യാജരേഖ ചമയ്ക്കലുമായി 48 കേസുകൾ രജിസ്റ്റർചെയ്യപ്പെട്ടു. ഇതിൽ 68 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായപ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആന്റി ഇക്കണോമിക് ക്രൈം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. കേണൽ ഖാലിദ് സാലിഹ് അൽ ശൈഖ് പറഞ്ഞു.