ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു

  1. Home
  2. Global Malayali

ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു

jazeera


കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു. കമ്പനിയുടെ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.

കുവൈത്തിൽ നിന്ന് ചൊവ്വ, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തെക്കും. ബുധൻ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് കുവൈത്തിലേക്കും സർവ്വീസുകൾ ഉണ്ട്. വ്യാഴം, ശനി ദിവസങ്ങളിലാണ് ബെംഗളൂരുവിലേക്കുള്ള സർവ്വീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്നും കുവൈത്തിലേക്കും സർവ്വീസുകളുണ്ട്.

നിലവിൽ കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽനിന്ന് നേരിട്ടുള്ള സർവീസുകൾ ജസീറ നടത്തുന്നുണ്ട്. പ്രതിവർഷം 12 ലക്ഷം യാത്രക്കാരാണ് ജസീറ വിമാനങ്ങളിൽ സഞ്ചരിക്കുന്നത്. കുവൈത്തിൽ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിനു പുറമെ 2004ൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിതമായ വിമാനക്കമ്പനിയാണ് ജസീറ.

കുവൈത്തിലെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്നും ഇന്ത്യയിലേക്കുള്ള സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജസീറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു.