വിദേശികളുടെ പ്രസവ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്

  1. Home
  2. Global Malayali

വിദേശികളുടെ പ്രസവ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്

new born baby


സർക്കാർ പ്രസവാശുപത്രികളിൽ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവ ഫീസ് വർധിപ്പിക്കുന്നു. 50 മുതൽ 75 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പഠനം പൂർത്തിയായി അനുമതി ലഭിക്കുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും. പുതു വർഷത്തിന്റെ തുടക്കിൽ ഇക്കാര്യത്തിൽ വ്യക്തവരും.

നിലവിൽ വിദേശികളിൽ നിന്നും സാധാരണ പ്രസവത്തിന് 100 ദിനാറും സിസേറിയൻ ആണെങ്കിൽ 150 ദിനാറുമാണ് ഈടാക്കുന്നത്. പ്രസവ ശുശ്രൂഷ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകളും മരുന്നുകളുമാണ് പാക്കേജിൽ ഉൾപ്പെടുന്നത്. ഇതിൽ ആശുപത്രി സേവനങ്ങൾക്കുള്ള ഫീസും പ്രസവ ശുശ്രൂഷ ഫീസും തമ്മിൽ വേർതിരിക്കുവാനും പ്രൈവറ്റ് റൂമിൻറെ വില ഇരട്ടിയാക്കാനുമാണ് ആലോചിക്കുന്നത്.