യുഎഇയിൽ തൊഴിൽ നിയമം പരിഷ്‌കരിച്ചു

  1. Home
  2. Global Malayali

യുഎഇയിൽ തൊഴിൽ നിയമം പരിഷ്‌കരിച്ചു

uae


തൊഴിലുടമകളുടെ അവകാശങ്ങൾ ഹനിക്കാതെയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചും. തൊഴിൽ നിയമം പരിഷ്‌കരിച്ച് യുഎഇ. തൊഴിൽ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആഗ്രഹിച്ചുള്ള പരിഷ്‌കാരങ്ങളാണ് ഫെഡറൽ നിയമം 33ൽ വരുത്തിയതെന്നു ദുബായ് കോടതികളുടെ ന്യായാധിപൻ ഡോ. അലി അൽ ഹൂസുനി പറഞ്ഞു. തൊഴിലാളിയെ മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടാനുള്ള അവകാശം തൊഴിലുടമയ്ക്കു നൽകുമ്പോൾ സ്പോൺസറെ മുൻകൂട്ടി അറിയിക്കാതെ തൊഴിലുപേക്ഷിക്കാനുള്ള അനുമതി തൊഴിലാളിക്കും ലഭിക്കും.

തൊഴിൽ കരാറിന്റെ തരം തിരഞ്ഞെടുക്കൽ, പ്രബേഷൻ കാലാവധി, തൊഴിൽ കരാർ കാലാവധി തീരുന്ന കാലത്തോളമുള്ള വിവിധ തരം അവധികൾ, തൊഴിലുടമയുടെ അവകാശങ്ങൾക്ക് ഭംഗം വരുത്താതെ മറ്റൊരു ജോലിയിലേക്ക് തൊഴിലാളിക്ക് മാറാനുള്ള സ്വാതന്ത്ര്യം എന്നിവ പരിഷ്‌കരിച്ച തൊഴിൽ നിയമപരിധിയിൽ വരുന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് അനുയോജ്യ താമസ സൗകര്യം നൽകാൻ തൊഴിലുടമയ്ക്കു കഴിയുന്നില്ലെങ്കിൽ താമസ അലവൻസ് പണമായി നൽകണം. 

അതിനും സാധിക്കുന്നില്ലെങ്കിൽ തൊഴിലാളിക്കു താമസിക്കാനുള്ള സൗകര്യം ഒരുക്കാൻ മറ്റു മാർഗങ്ങൾ തേടണം. ജോലിക്കാരെ കൊണ്ടുവരാനും കരാർ രൂപപ്പെടുത്താനുമുള്ള വീസ ചെലവുകൾ സ്പോൺസർ തന്നെ വഹിക്കണം. നിർബന്ധിപ്പിച്ചോ, പീഢീപ്പിച്ചോ തൊഴിലെടുപ്പിക്കുന്നതു കർശനമായി വിലക്കുന്നതാണ് പുതിയ തൊഴിൽ നിയമം. വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ശാരീരികമായോ മാനസ്സികമായോ തൊഴിലാളികളെ പ്രയാസ്സപ്പെടുത്താൻ പാടില്ലെന്ന് ഡോ.അലി പറഞ്ഞു. 

തൊഴിലുപേക്ഷിക്കുമ്പോൾ 3 മാസം മുൻപു രേഖാമൂലം വിവരം അറിയിക്കണമെന്നാണു പട്ടം. എന്നാൽ, സ്ഥാപനം അടച്ചിടൽ ഭീഷണി നേരിടുകയോ തൊഴിലുടമ പാപ്പരാവുകയോ ചെയ്താൽ മുന്നറിയിപ്പില്ലാതെ തൊഴിലുപേക്ഷിക്കാൻ ജീവനക്കാരനു സാധിക്കും. 

അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ നഷ്ടപരിഹാരം തേടാൻ തൊഴിലാളിക്ക് അവകാശമുണ്ട്.  ഇതിനായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകണം.