മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഫെബ്രുവരി 22 മുതൽ

  1. Home
  2. Global Malayali

മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഫെബ്രുവരി 22 മുതൽ

books


മസ്‌കത്ത് രാജ്യാന്തര പുസ്തക മേള 2023 ഫെബ്രുവരി 22 മുതൽ മാർച്ച് നാലു വരെ നടക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ലാഹ് ബിൻ നാസിർ അൽ ഹർറാസി അറിയിച്ചു. 27-ാമത് എഡിഷൻ പുസ്തക മേളയാണ് ഇത്തവണ അരങ്ങേറുന്നത്. 

ഒമാൻ രാജ്യാന്തര കൺവൻഷൻ സെന്റർ പുസ്തക മേളക്കു വേദിയാകും. പ്രസാധകരുടെയും വിതരണ സ്ഥാപനങ്ങളുടെയും റജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും. മലയാളി പ്രസാധകർ അടുത്ത പുസ്തക മേളയിലുമെത്തും. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇത്തവണയും മേളയിലുണ്ടാകും.