ദേശീയചിഹ്നം പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് വിലക്കി സൗദി

  1. Home
  2. Global Malayali

ദേശീയചിഹ്നം പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് വിലക്കി സൗദി

saudi


സൗദി അറേബ്യയുടെ ദേശീയപതാക, ദേശീയചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വ്യക്തികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ദേശീയ പതാക, ചിഹ്നം എന്നിവയും ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ, പേരുകൾ എന്നിവയും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്ക് ബാധകമാണ്.

ദേശീയചിഹ്നങ്ങൾ, പേരുകൾ, ദൃശ്യങ്ങൾ മുതലായവ വാണിജ്യസാധനങ്ങളിലോ പുസ്തകങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലോ ലഘുലേഖകളിലോ പ്രത്യേക സമ്മാനപദ്ധതികളുടെ ഭാഗമായോ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പുനൽകി.

നിർദേശം പാലിക്കാത്തവരെ പിടികൂടാൻ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രത്യേകപരിശോധനകൾ നടത്തിവരുന്നുണ്ട്. ഇലക്ട്രോണിക്-ഷോപ്പിങ് സംവിധാനങ്ങളിലും ഇത്തരം പരിശോധനകളുണ്ടായിരിക്കും. നിയമലംഘകർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധിക്യതർ അറിയിച്ചു.