ദുബായിൽ 700 മീറ്റർ നീളമുള്ള നാലുവരി പാലം തുറന്നു; യാത്രാ സമയം കുറയും

  1. Home
  2. Global Malayali

ദുബായിൽ 700 മീറ്റർ നീളമുള്ള നാലുവരി പാലം തുറന്നു; യാത്രാ സമയം കുറയും

s


 

അൽ ഖുദ്റ റോഡും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും ചേരുന്ന ഭാഗത്ത് 700 മീറ്റർ നീളമുള്ള നാലുവരി പാലം തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ ഖുദ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം തുറന്നത്. അൽ ഖുദ്റ സിറ്റിയിലേക്കുള്ള ഗതാഗതത്തിനാണ് പുതിയ പാലം പ്രധാനമായും ഉപയോഗപ്പെടുക. മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനാകുംകഴിഞ്ഞ ഫെബ്രുവരിയിൽ അൽ ഖുദ്റ സിറ്റിയിൽനിന്ന് ഉമ്മു സുഖീമിലേക്കുള്ള ഗതാഗതത്തിനായി എതിർദിശയിലെ പാലം തുറന്നിരുന്നു. ഇതോടെ കവലയിൽ പ്രധാന ഗതാഗത ക്രമീകരണങ്ങൾ പൂർത്തിയായി. 2026ലെ നാലാം പാദത്തിൽ ജങ്ഷനിൽ രണ്ട് വശങ്ങളിലേക്കുള്ള റാംപ് പാലങ്ങളും തുറക്കും. പ്രധാന റോഡിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ എല്ലാ ദിശകളിലേക്കും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ ഇതുവഴി സാധിക്കും.

അൽ ഖുദ്റ റോഡിൽനിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ ജബൽ അലിയിലേക്കുള്ള ഗതാഗതത്തിനായി 500 മീറ്റർ നീളമുള്ള പാലവും ഡൗൺടൗൺ ദുബായിലേക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതത്തിനായി 900 മീറ്റർ നീളമുള്ള പാലവുമാണ് നിർമിക്കുന്നത്. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി മൂന്ന് കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകളും നിർമിക്കും.