10–ാം വർഷവും അബുദാബി തന്നെ സുരക്ഷിത നഗരം; നേട്ടം 300ലേറെ നഗരങ്ങളെ പിന്തള്ളി

  1. Home
  2. Global Malayali

10–ാം വർഷവും അബുദാബി തന്നെ സുരക്ഷിത നഗരം; നേട്ടം 300ലേറെ നഗരങ്ങളെ പിന്തള്ളി

abu-dhabis-superhighway-bridge-opens


ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തുടർച്ചയായി പത്താം വർഷവും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു.നമ്പിയോ സേഫ്റ്റി ഇൻഡക്സ് പ്രകാരം ലോകത്തെ 300ലേറെ നഗരങ്ങളെ പിന്തള്ളി 100ൽ 88.9 പോയിന്റോടെയാണ് അബുദാബി ഒന്നാം സ്ഥാനം നിലനിർത്തിയത്.

റാസൽഖൈമ, അജ്മാൻ, ഷാർജ രണ്ടു മുതൽ 4 സ്ഥാനങ്ങളിൽ എത്തി. ആറാം സ്ഥാനത്താണ് ദുബായ്. 2026ലെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായും യുഎഇ തിരഞ്ഞെടുക്കപ്പെട്ടു.

അത്യാധുനിക സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ, ശക്തമായ പൊലീസ് സംവിധാനം, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന കർശന ഭരണസംവിധാനം, മികച്ച ജീവിതനിലവാരവും സാമ്പത്തിക സ്ഥിരതയും കുറ്റകൃത്യങ്ങൾ കുറവ്, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും രാത്രി പോലും ഭയമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന അന്തരീക്ഷം എന്നീ ഘടകങ്ങളാണ് എമിറേറ്റിനും രാജ്യത്തിനും തുണയായത്.