ശമ്പള ദിനങ്ങളിലെ ഓൺലൈൻ തട്ടിപ്പുകൾ: താമസക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

  1. Home
  2. Global Malayali

ശമ്പള ദിനങ്ങളിലെ ഓൺലൈൻ തട്ടിപ്പുകൾ: താമസക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

scam


 

ശമ്പളം ലഭിക്കുന്ന മാസദ്യശ്യങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പൊലീസ്. വ്യാജ ബാങ്ക് സന്ദേശങ്ങൾ, ആകർഷകമായ ഓഫർ ലിങ്കുകൾ, ലോട്ടറി അവാർഡുകൾ തുടങ്ങിയവ കാട്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും (OTP) ചോർത്തുന്ന രീതിക്കെതിരെയാണ് മുന്നറിയിപ്പ്. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നവർക്ക് വ്യക്തിഗത വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്നും അധികൃതർ വ്യക്തമാക്കുന്നു. സവിശേഷമായ ഓഫറുകളോ ഡിസ്കൗണ്ടുകളോ വാഗ്ദാനം ചെയ്യുന്ന വ്യാജ ഷോപ്പിംഗ് വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ പൊലീസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയോ ഹെൽപ്പ് ലൈൻ നമ്പറുകളിലൂടെയോ വിവരം അറിയിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.