അബുദാബിയിലെ താമസക്കാർക്ക് ആശ്വാസം, വാടക വർധനയിൽ നിയന്ത്രണം

  1. Home
  2. Global Malayali

അബുദാബിയിലെ താമസക്കാർക്ക് ആശ്വാസം, വാടക വർധനയിൽ നിയന്ത്രണം

abudhabi


 

വാടക വർധനയ്ക്ക് നിയന്ത്രണം വന്നതോടെ അബുദാബിയിലെ താമസക്കാർക്ക് അടിക്കടി വീടുമാറേണ്ട. നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് പുതിയ ആളുകൾക്ക് നൽകി വാടക കുത്തനെ കൂട്ടാനുള്ള സാഹചര്യം കുറഞ്ഞതാണ് പ്രധാന കാരണം. 2026ലെ രണ്ടാം പാദത്തിൽ അബുദാബിയിലെ അപ്പാർട്മെന്റ് വാടകയിൽ 2 ശതമാനവും വില്ലകളിൽ 3 ശതമാനവും കുറഞ്ഞു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപ്പാർട്മെന്റ് വാടക 7 ശതമാനവും വില്ല വാടക 5 ശതമാനവും ഉയർന്നു.

പുതിയ കെട്ടിടങ്ങളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയതിനാൽ നിലവിലുള്ള വീടുകളിൽ വാടക വർധന പരിമിതപ്പെടുമ്പോൾ പുതിയ കെട്ടിടങ്ങൾക്ക് വിപണി നിരക്കനുസരിച്ച് വാടക നിശ്ചയിക്കാനാകും. വാടക വിപണി കൂടുതൽ ശാന്തമായാൽ നിയന്ത്രണം നീക്കിയാലും വാടകയിൽ വലിയ കുതിപ്പിന് സാധ്യതയില്ലെന്ന് റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി കോളിയേഴ്സ് വിലയിരുത്തുന്നു.