ദുബായ് ഭരണാധികാരിയെ ആദരിച്ച് അബുദാബി ഭരണാധികാരി

  1. Home
  2. Global Malayali

ദുബായ് ഭരണാധികാരിയെ ആദരിച്ച് അബുദാബി ഭരണാധികാരി

s


മണൽക്കാറ്റുകളെ അതിജീവിച്ച് ഒരു രാജ്യം പടുത്തുയർത്തിയ രണ്ട് നേതാക്കൾ അബുദാബിയിലെ ഖസർ അൽ ബഹ്‌റിൽ കണ്ടുമുട്ടിയപ്പോൾ അത് കേവലമൊരു ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നില്ല; മറിച്ച് രണ്ട് ദശാബ്ദക്കാലത്തെ വിപ്ലവകരമായ ഭരണനേട്ടങ്ങളുടെ ഓർമപ്പെടുത്തലായി മാറി.യുഎഇ സർക്കാരിന്റെ അമരത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 20 വർഷം പൂർത്തിയാക്കിയ ചരിത്രനിമിഷത്തെ ആത്മമിത്രവും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹൃദയപൂർവ്വം ആദരിച്ചു. നാടിന്റെ കാവലാളായി തോളോടുതോൾ ചേർന്ന് നടന്ന കഴിഞ്ഞകാലങ്ങളുടെ സ്മരണകൾ കോർത്തിണക്കിയ അപൂർവമായ ഒരു ഫോട്ടോ ആൽബമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് തന്റെ പ്രിയ സഹോദരന് സമ്മാനിച്ചത്.

ആൽബത്തിന്റെ ആദ്യതാളിൽ തന്റെ ഒപ്പും ഹൃദയസ്പർശിയായ കുറിപ്പും അദ്ദേഹം ചാർത്തിയിരുന്നു. ‘എന്റെ പ്രിയ സഹോദരനും ആയുഷ്കാല കൂട്ടുകാരനും…’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുടങ്ങിയ കുറിപ്പിൽ യുഎഇയുടെ വളർച്ചയ്ക്കായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നൽകിയ പ്രചോദനാത്മകമായ നേതൃത്വത്തെയും കരുത്തിനെയും പ്രസിഡന്റ് വാനോളം പുകഴ്ത്തി.