കെട്ടിടങ്ങളിൽ മിന്നൽരക്ഷാ സംവിധാനം സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടിയുമായി അബുദാബി
കെട്ടിടങ്ങളിൽ മിന്നൽരക്ഷാ സംവിധാനം സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടിയുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് 5,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതും കെട്ടിടങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതുമാണു ലക്ഷ്യം. നിർമാണത്തിൽ ഇരിക്കുന്നതോ നിലവിലുള്ളതോ ആയ എല്ലാ കെട്ടിടങ്ങൾക്കും നിയമം ബാധകമാണ്. എന്നാൽ, സ്വകാര്യ വില്ലകൾക്കും വീടുകൾക്കും ഇളവുണ്ട്.
