ലോകകപ്പിനിടെ അതിർത്തി കടന്നെത്തിയത് 8 ലക്ഷത്തിലധികം പേർ

  1. Home
  2. Global Malayali

ലോകകപ്പിനിടെ അതിർത്തി കടന്നെത്തിയത് 8 ലക്ഷത്തിലധികം പേർ

ABU


ഫിഫ ലോകകപ്പിനിടെ അബു സമ്ര അതിർത്തിയിലൂടെ കടന്നു പോയത് 8,44,737 യാത്രക്കാർ. സൗദിയുമായുള്ള കര അതിർത്തിയായ അബു സമ്രയിലൂടെ 29 ദിവസത്തിനിടെ  4,06,819 പേർ രാജ്യത്തിന് അകത്തേക്കും 4,37,918 പേർ പുറത്തേക്കും യാത്ര ചെയ്തതായി കസ്റ്റംസ് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി. അതിർത്തിയിലൂടെ 65,755 വാഹനങ്ങൾ അകത്തേക്കും 75,232 കാറുകൾ പുറത്തേക്കും കടന്നുപോയി. 

ലാൻഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലാണ് അബു സമ്ര അതിർത്തിയിലൂടെയുള്ള ഗതാഗത, യാത്രാ  നടപടികൾ. ലോകകപ്പ് കാണാൻ കര അതിർത്തിയിലൂടെ എത്തുന്നവർക്കുള്ള പ്രവേശന, എക്‌സിറ്റ് നടപടികൾ സുഗമവും എളുപ്പവുമാക്കാൻ വലിയ നവീകരണമാണ് അതിർത്തിയിൽ കഴിഞ്ഞ നവംബറിൽ പൂർത്തിയാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങി അയൽരാജ്യങ്ങളിൽ നിന്നാണ് ലോകകപ്പ് കാണാൻ ഏറെ പേർ എത്തിയത്.