അഗ്മ 'ഗൾഫ് മലയാളി ഓണം' സീസൺ 3 സെപ്റ്റംബർ 13-ന് ദുബായിൽ

  1. Home
  2. Global Malayali

അഗ്മ 'ഗൾഫ് മലയാളി ഓണം' സീസൺ 3 സെപ്റ്റംബർ 13-ന് ദുബായിൽ

akgma


ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷന്റെ (AKGMA - അഗ്മ) വിപുലമായ ഓണാഘോഷ പരിപാടി 'ഗൾഫ് മലയാളി ഓണം' സീസൺ 3 സെപ്റ്റംബർ 13 ഞായറാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കും.

പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ ഷംന കാസിം, പ്രമുഖ ഗായകരായ ശ്വേത അശോക്, രഞ്ജിത്ത് ഉണ്ണി, കേശവൻ മാമ്മൻ ഫെയിം സുധീർ പറവൂർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി 'Reema Spices, Pulses, Masalas & Breakfast Items' സ്പോൺസർ ചെയ്യുന്ന പായസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികളെ കാത്ത് ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൂക്കള മത്സരം, പരമ്പരാഗത ഓണക്കളികൾ, ഫാമിലി ടാലന്റ് ഷോ, വിഭവസമൃദ്ധമായ ഓണസദ്യ, വർണ്ണാഭമായ ഘോഷയാത്ര തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും. ചടങ്ങിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അഗ്മ ആദരിക്കും.

അഗ്മയുടെ ഓണസദ്യ കൂപ്പണുകൾ സൗജന്യമായി സ്വന്തമാക്കാൻ റേഡിയോ കേരളം 1476 AM കേട്ടുകൊണ്ടിരിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും രജിസ്ട്രേഷനുമായി +971 55 399 9412 എന്ന നമ്പറിലോ, കൂടുതൽ വിവരങ്ങൾക്ക് www.akgma.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.