പാഠ്യപദ്ധതിയിൽ എഐ: പ്രത്യേക സ്മരണിക സ്റ്റാംപുകളുമായി എമിറേറ്റ്സ് പോസ്റ്റ്

  1. Home
  2. Global Malayali

പാഠ്യപദ്ധതിയിൽ എഐ: പ്രത്യേക സ്മരണിക സ്റ്റാംപുകളുമായി എമിറേറ്റ്സ് പോസ്റ്റ്

a


യുഎഇയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി എമിറേറ്റ്‌സ് പോസ്റ്റ് പ്രത്യേക സ്മരണിക സ്റ്റാംപുകൾ പുറത്തിറക്കി.
റോബട്, ഡ്രോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ പഠിക്കുന്ന 4 വ്യത്യസ്ത ചിത്രങ്ങളാണ് സ്റ്റാംപുകളിൽ ഉൾപ്പെടുത്തിയത്. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ വിദ്യാർഥികൾക്കും എഐ പ്രധാന വിഷയമായി പഠിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. 2025-2026 അധ്യയന വർഷം മുതലാണ് ഇത് പൂർണമായി നടപ്പിലാക്കിയത്. 2025 ഇയർ ഓഫ് കമ്യൂണിറ്റി ആയതിനാൽ സമൂഹവർഷത്തിലെ എഐ വിദ്യാഭ്യാസം എന്ന പ്രമേയത്തിലാണ് സ്റ്റാംപുകൾ പുറത്തിറക്കിയത്.

യുഎഇയിലെ എല്ലാ പ്രധാന തപാൽ ഓഫിസുകളിലും എമിറേറ്റ്‌സ് പോസ്റ്റ് ഷോപ്പ് വഴിയും ഈ സ്റ്റാംപുകൾ ലഭിക്കും. ഭാവി തലമുറയെ നൂതന സാങ്കേതികവിദ്യകളിൽ പ്രാപ്തരാക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ഇതിനായി 1,000 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.