വ്യാജ വാർത്തകൾക്ക് എഐ പൂട്ട്; യുഎഇയിൽ പുതിയ മീഡിയ ഗൈഡ്‌ലൈൻ

  1. Home
  2. Global Malayali

വ്യാജ വാർത്തകൾക്ക് എഐ പൂട്ട്; യുഎഇയിൽ പുതിയ മീഡിയ ഗൈഡ്‌ലൈൻ

AI


മാധ്യമ പ്രവർത്തനം കൂടുതൽ കൃത്യവും വേഗമേറിയതുമാക്കാൻ ലക്ഷ്യമിട്ട് യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസ് പുതിയ 'ഗവൺമെന്റ് മീഡിയ കണ്ടന്റ് ഗൈഡ്‌ലൈൻ' പുറത്തിറക്കി. ദുബായിലെ ക്രിയേറ്റേഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന യോഗത്തിൽ മീഡിയ ഓഫിസ് ചെയർമാൻ സഈദ് അൽ ഈതറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ∙ ഏജന്റിക് എഐ
നൂതന ഏജന്റിക് എഐ സാങ്കേതികവിദ്യ ആയിരിക്കും ഇനി മാധ്യമരംഗത്തിന്റെ ഭാവി നിർണയിക്കുക. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് മുൻപു തന്നെ അവയെ കണ്ടെത്താനും തടയാനും അടിയന്തര പ്രതിസന്ധികളെ കൃത്യതയോടെ കൈകാര്യം ചെയ്യാനും ഡിജിറ്റൽ കമ്യൂണിറ്റികളുമായി തത്സമയം സംവദിക്കാനും എഐ വഴി സാധിക്കും.

∙ ഉള്ളടക്കം
ഉള്ളടക്കം കൂടുതൽ ഹ്രസ്വവും കൃത്യവുമാക്കാനുള്ള ആസൂത്രണം, എഡിറ്റോറിയൽ മേൽനോട്ടം, വാർത്താവിതരണം എന്നിവയ്ക്കുള്ള വ്യക്തമായ മാർഗനിർദേശങ്ങളും പുതിയ ഗൈഡ്‌ലൈനിൽ ഉൾപ്പെടുത്തി.

∙ ക്രൈസിസ് മാനേജ്‌മെന്റ്
പ്രതിസന്ധി ഘട്ടങ്ങളിൽ മാധ്യമങ്ങൾ കേവലം ഒരു സപ്പോർട്ട് സിസ്റ്റം മാത്രമല്ല, മറിച്ച് ജനങ്ങളിൽ വിശ്വാസം വളർത്താനും തെറ്റായ വിവരങ്ങൾ തടയാനുമുള്ള പ്രധാന ആയുധമാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വാർത്തകൾ എങ്ങനെ ശക്തവും വ്യക്തവുമായ വിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് വിശദീകരിക്കുന്ന പ്രത്യേക ശിൽപശാലയും സംഘടിപ്പിച്ചിരുന്നു.