എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: വെള്ളിയാഴ്​ച 78 സർവീസുകൾ; യു.എ.ഇയിലേക്കും സൗദിയിലേക്കും പ്രത്യേക വിമാനങ്ങൾ

  1. Home
  2. Global Malayali

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: വെള്ളിയാഴ്​ച 78 സർവീസുകൾ; യു.എ.ഇയിലേക്കും സൗദിയിലേക്കും പ്രത്യേക വിമാനങ്ങൾ

air india express


പശ്ചിമേഷ്യൻ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെള്ളിയാഴ്​ച (മാർച്ച് 13) 78 സർവീസുകൾ നടത്തും. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യാത്രക്കാർക്കായി പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കായി 60 പ്രത്യേക വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

മസ്കറ്റിലേക്ക് 12-ഉം ജിദ്ദയിലേക്ക് ആറും വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് നടത്തും. മസ്കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഉണ്ടാകും. ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും, റിയാദിൽ നിന്ന് മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്ലോട്ടുകളുടെ ലഭ്യതയ്ക്കും അതത് രാജ്യങ്ങളുടെ അനുമതിക്കും വിധേയമായിട്ടായിരിക്കും ഈ സർവീസുകൾ.

വിമാനങ്ങൾ റദ്ദാക്കിയ റൂട്ടുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക തുക നൽകാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനോ അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് വാങ്ങാനോ സൗകര്യമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ്പ് അസിസ്റ്റന്റ് 'ടിയ' വഴി ടിക്കറ്റുകളിൽ മാറ്റം വരുത്താം. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യ ഹെൽപ്പ് ലൈൻ നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

സഹായത്തിനായി ബന്ധപ്പെടാം:

  • വാട്സാപ്പ് അസിസ്റ്റന്റ് (ടിയ): +91 6360012345
  • ഹെൽപ്പ് ലൈൻ: +91 1169329333, +91 1169329999