അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് നൽകുന്ന പുതിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

  1. Home
  2. Global Malayali

അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് നൽകുന്ന പുതിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

air india express


 

അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് നൽകുന്ന പുതിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പ്ലോർ മോർ സെയിൽ വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 27 വരെയുള്ള യാത്രകൾക്കാണ് ഓഫർ. ഈ മാസം ഒൻപത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഓഫറിൽ ലഭിക്കും. മൊബൈൽ ആപ്പ്, വെബ്സൈറ്റ് വഴിയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ. ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കും എന്ന് കമ്പനി അറിയിച്ചു.