എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നു

  1. Home
  2. Global Malayali

എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നു

air india express


വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ചിരുന്ന കുവൈത്ത്-കോഴിക്കോട് വിമാന സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. മാർച്ച് ഒന്നു മുതലാണ് സർവീസുകൾ തുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ മുതലാണ് കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നിർത്തിയത്. കുവൈത്തിൽ നിന്ന് ഈ രണ്ട് വിമാനത്താവളങ്ങളിലേക്കും മറ്റ് നേരിട്ടുള്ള സർവീസുകൾ ഇല്ലാത്തതിനാൽ പ്രവാസികൾ വലിയ യാത്രാദുരിതം നേരിട്ടിരുന്നു. സർവീസ് പുനരാരംഭിക്കുന്നത് മലബാർ മേഖലയിലുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

അതേസമയം, കോഴിക്കോടിനൊപ്പം നിർത്തിവെച്ച കണ്ണൂർ സർവീസ് എന്നാണ് തുടങ്ങുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കോഴിക്കോട്ടേക്ക് അഞ്ച് സർവീസുകളും കണ്ണൂരിലേക്ക് രണ്ട് സർവീസുകളുമാണ് കുവൈത്തിൽ നിന്ന് ഉണ്ടായിരുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം കോഴിക്കോട്ടേക്കുള്ള വിമാനങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞിട്ടുണ്ട്.