കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു ​​​​​​​

  1. Home
  2. Global Malayali

കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു ​​​​​​​

Air ticket prices are skyrocketing


കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു. ആഴ്ചയിൽ അഞ്ച് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളാണ് മൂന്നായി ചുരുക്കിയത്. ഇതോടെ കോഴിക്കോട്-കുവൈത്ത് സെക്ടറിൽ എക്‌സ്പ്രസ് സർവീസുകൾ ശനി, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമായി.

ഒക്ടോബർ മുതലാണ് പുതിയ ഷെഡ്യൂൾ ആരംഭിക്കുക. നിർത്തലാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു ദിവസങ്ങളിലേക്ക് മാറ്റണമെന്നും ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക തിരികെ നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു.

നിലവിൽ കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ്. പുതിയ തീരുമാനം മലബാറിലേക്കുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക. സർവിസുകളുടെ എണ്ണം കുറയുന്നത് മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകും.

സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുപകരം ഉള്ളത് കുറക്കുന്നത് പ്രതിഷേധാർഹമാണെന്നും പുതിയ ഷെഡ്യൂളിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും പ്രവാസി സംഘടനകൾ അറിയിച്ചു.