കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിൽനിന്നു കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഇന്നു മുതൽ30 വരെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണു സർവീസ്. ഇന്നലെ മുതൽ ദുബായ്, അബുദാബി, ജിദ്ദ സെക്ടറുകളിൽനിന്നു മംഗളൂരു സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണിത്. മേഖലയിലെ സംഘർഷത്തെ തുടർന്ന് നാമമാത്രമായി ചുരുക്കിയ സർവീസുകളാണ് ഘട്ടം ഘട്ടമായി പുനരാരംഭിച്ചുവരുന്നത്.ഇന്ന്
∙ അബുദാബിയിൽനിന്ന് ഇന്നു ഉച്ചയ്ക്ക് 3.05നും (ഐഎക്സ് 6096), അൽഐനിൽനിന്നു വൈകിട്ട് 3.30നും (ഐഎക്സ് 6613)കോഴിക്കോട്ടേക്ക് സർവീസ്.
∙ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാവിലെ 10.45ന് (ഐഎക്സ് 6076) പുറപ്പെടും.
∙ ഡൽഹിയിലേക്ക് രാവിലെ 11.35നും മംഗലാപുരത്തേക്ക് വൈകിട്ട് 4.55നുമാണ് വിമാന സർവീസ്.
∙ ഷാർജയിൽനിന്ന് രാവിലെ 11.05നാണ് (ഐഎക്സ് 6802) കണ്ണൂരിലേക്കുള്ള സർവീസ്.
∙ വരാണസി അമൃത്സർ എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. ദുബായിൽനിന്ന് മംഗളൂരു, തിരുച്ചിറപ്പള്ളി, ലക്നൗ എന്നിവിടങ്ങളിലേക്കും ഇന്നു സർവീസുണ്ടാകും.
നാളെ
അബുദാബിയിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, മംഗളൂരു സെക്ടറിലേക്കും അൽഐനിൽനിന്ന് കോഴിക്കോട്ടേക്കും ദുബായിൽനിന്ന് മംഗളൂരു, തിരുച്ചിറപ്പള്ളി, ലക്നൗ, ഷാർജയിൽനിന്ന് കണ്ണൂർ, ജയ്പൂർ, അമൃത്സർ എന്നിവിടങ്ങളിലേക്കും വിമാന സർവീസുണ്ടാകും.
മറ്റന്നാൾ
30ന് അബുദാബിയിൽനിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി, മംഗളൂരുവിലേക്കും അൽഐനിൽനിന്ന് കോഴിക്കോട്ടേക്കും സർവീസുണ്ട്. ദുബായിൽനിന്ന് മംഗളൂരു, തിരിച്ചിറപ്പള്ളി, ലക്നൗ, ഷാർജയിൽനിന്ന് കണ്ണൂർ, അമൃത്‌സർ, വാരാണസി എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ. നിലവിൽ ഒരു സെക്ടറിലേക്ക് ഒരു സർവീസ് എന്ന നിലയിലാണ് വിദേശ എയർലൈനുകൾക്ക് അനുമതി.
