സലാലയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം, സർവീസ് പുനരാരംഭിച്ച് എയർഇന്ത്യ
എയർ ഇന്ത്യ എക്സ്പ്രസ് സലാലയിൽ നിന്നു കരിപ്പൂരിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 2 മുതൽ പുനരാരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണു സർവീസ്. സലാലയിൽ നിന്ന് ഉച്ചയ്ക്കു 2.15നു പുറപ്പെടുന്ന വിമാനം വൈകിട്ട് 7.45നു കോഴിക്കോട്ടെത്തും.കോഴിക്കോട് നിന്നു രാവിലെ 11 മണിക്കു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.05നു സലാലയിൽ എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും സീറ്റുകൾ വേഗത്തിൽ വിറ്റഴിക്കപ്പെടുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
