അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി; മധു ഓമനക്കുട്ടൻ പ്രസിഡന്റ്, മുബാറക് മുസ്തഫ ജനറൽ സെക്രട്ടറി
യു.എ.ഇയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ (ISC) 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. അഞ്ച് പതിറ്റാണ്ടിലേറെയായി അൽ ഐനിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായ സെന്ററിന്റെ 52-ാം വർഷത്തെ ഭരണസമിതിയുടെ ചുമതല കൈമാറ്റ ചടങ്ങ് ഐ.എസ്.സി അങ്കണത്തിൽ വെച്ച് നടന്നു.
പുതിയ ഭരണസമിതിയിൽ മധു ഓമനക്കുട്ടൻ പ്രസിഡന്റായും, മുബാറക് മുസ്തഫ ജനറൽ സെക്രട്ടറിയായും, മുസ്തഫ വട്ടപ്പറമ്പിൽ ട്രഷററായും ചുമതലയേറ്റു. 17 അംഗ മാനേജിങ് കമ്മിറ്റിയിൽ അബ്ദുള്ള കോയ മാഷ് (വൈസ് പ്രസിഡന്റ്), ഹാരിസ് ചെടിയങ്കണ്ടി (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), അനിമോൻ രവീന്ദ്രൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: ലജീപ് കുന്നുംപുറത്ത് (കലാവിഭാഗം സെക്രട്ടറി), അബ്ദുൾ അസീസ് എൻ.കെ (സാഹിത്യവിഭാഗം സെക്രട്ടറി), സുപക് പത്മാകരൻ (സ്പോർട്സ് സെക്രട്ടറി), മുഹമ്മദ് അഷ്‌റഫ് (അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി), രാജേഷ് സുകുമാരൻ (അസിസ്റ്റന്റ് സാഹിത്യവിഭാഗം സെക്രട്ടറി), മുഹമ്മദ് റഫീഖ് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി). ഗോപകുമാർ സുകുമാരൻ ഓഡിറ്ററായും സുധീർ അബ്ദുൾ കാസിം അസിസ്റ്റന്റ് ഓഡിറ്ററായും ചുമതലയേറ്റു. മുഹമ്മദ് അസ്‌ലം, നരേഷ് സൂരി, ഹംസ കുന്നുമ്മൽ എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
