അൽ മംസാർ കോർണിഷിൽ ഇനി വനിതകൾക്കായി പ്രത്യേക ബീച്ച്; വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദുബായ് മുനിസിപ്പാലിറ്റി

  1. Home
  2. Global Malayali

അൽ മംസാർ കോർണിഷിൽ ഇനി വനിതകൾക്കായി പ്രത്യേക ബീച്ച്; വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദുബായ് മുനിസിപ്പാലിറ്റി

s


ലോകോത്തര നിലവാരത്തിലുള്ള തീരദേശ വിനോദസഞ്ചാര കേന്ദ്രമായി അൽ മംസാർ കോർണിഷിനെ മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 88 ശതമാനം ജോലികളും ഇതിനകം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത് നിർമാണ സ്ഥലത്ത് നേരിട്ടെത്തി പുരോഗതി വിലയിരുത്തി.∙വനിതകൾക്കായി പ്രത്യേക ബീച്ച്, വിനോദത്തിനും വ്യായാമത്തിനും വിപുലമായ സൗകര്യങ്ങൾ
അൽ മംസാർ കോർണിഷ് വികസനത്തിലെ ഏറ്റവും വലിയ പ്രത്യേകത വനിതകൾക്കായി മാത്രമായി നീക്കിവെച്ചിരിക്കുന്ന ബീച്ചാണ്. രാത്രികാല നീന്തലിന് സൗകര്യമുള്ള ഈ ബീച്ച് പൂർണമായും മതിൽ കെട്ടി വേർതിരിച്ചായിരിക്കും നിർമിക്കുക. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷയും സ്വകാര്യതയും ഇവിടെ ഉറപ്പാക്കും. സ്ത്രീകൾക്ക് മാത്രമായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത് ഇതാദ്യമായാണ്.

നടപ്പാതകൾ, ജോഗിങ് ട്രാക്കുകൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഫിറ്റ്നസ് സോണുകൾ, സ്കേറ്റ് പാർക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ബീച്ചിനോട് ചേർന്ന് ഭക്ഷണശാലകൾ, കഫേകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും സജ്ജീകരിക്കും. പകലും രാത്രിയും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തണൽ ലഭിക്കുന്ന ഇരിപ്പിടങ്ങളും പ്രത്യേക ലൈറ്റിങ് സംവിധാനങ്ങളും ഇവിടെയുണ്ടാകും.