കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Global Malayali

കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി

jijesh


കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ-നിർമ്മല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരിച്ചത്.

ഇസ്കിയിലെ ഒരു ഓട്ടോ ഗാരേജിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ജിജേഷ്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ കുളിമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെത്തുടർന്നുള്ള തുടർനടപടികൾക്കായി മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദിഷിനയാണ് ഭാര്യ. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്.