ആതവനാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

  1. Home
  2. Global Malayali

ആതവനാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

issahak


ആതവനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. മലപ്പുറം കുറ്റിപ്പുറം ആതവനാട് ഊരോത്ത് സ്വദേശി വി.ടി ഇസ്ഹാഖ് (41) ആണ് മരിച്ചത്. താമസ സ്ഥലത്തു വച്ചാണ് ഹൃദയഘാതം ഉണ്ടായത്. പിതാവ്: മത്തേരി ഹാജി. മാതാവ്: പരേതയായ ബീക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: ജാസിം, ഹന്നാൻ, ജസാ മഹ്സിൻ. സഹോദരങ്ങൾ: ഉമർ, ഗഫൂർ, ഖദീജ, ആസിം.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഐ.സി.എഫ് പ്രവർത്തകരാണ് നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്.