യുഎഇയിൽ ശരത്കാലം ബുധനാഴ്ച മുതൽ

  1. Home
  2. Global Malayali

യുഎഇയിൽ ശരത്കാലം ബുധനാഴ്ച മുതൽ

uae rain


 

വേനൽച്ചൂടിന് ആശ്വാസമേകി യുഎഇയിൽ ശരത്കാലം ബുധനാഴ്ച (സെപ്റ്റംബർ 23) പുലർച്ചെ 4.05 മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഭാരവാഹിയും പ്രമുഖ വാനനിരീക്ഷണ വിദഗ്ധനുമായ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. പുലർച്ചെ കിഴക്കൻ മാനത്ത് മിഥുനം, ഇടവം, ചിങ്ങം തുടങ്ങി വിവിധ നക്ഷത്രസമൂഹങ്ങൾ ദൃശ്യമാകുന്നതോടെയാണ് പുതിയ സീസണിന്റെ തുടക്കം കുറിക്കുന്നത്.സീസണിന്റെ തുടക്കത്തിൽ ശരാശരി ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും. നവംബർ തുടക്കത്തോടെ (സീസണിന്റെ പകുതിയിൽ) ഉയർന്ന താപനില 31 ഡിഗ്രിയായും കുറഞ്ഞ താപനില 18 ഡിഗ്രിയായും താഴാം. ശരത്കാലത്തിന്റെ അവസാനത്തോടെ, അതായത് ഡിസംബർ 22നകം താപനില 25 ഡിഗ്രി വരെയും കുറഞ്ഞ നിരക്ക് 13 ഡിഗ്രി വരെയും താഴ്ന്ന് തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറും. ഒക്ടോബർ പകുതിയോടെ ശൈത്യകാല മേഘങ്ങൾ എത്തിച്ചേരുകയും മഴ ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.