പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനെതിരെ ബോധവൽക്കരണം ശക്തമാക്കി ദോഹ

  1. Home
  2. Global Malayali

പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനെതിരെ ബോധവൽക്കരണം ശക്തമാക്കി ദോഹ

truk


പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനെതിരെ വീണ്ടും ബോധവൽക്കരണം ശക്തമാക്കി ദോഹ നഗരസഭ. അനുവാദമില്ലാത്ത മേഖലകളിൽ ട്രക്കുകൾ പാർക്കു ചെയ്യുന്നതിനെതിരെയാണു ബോധവൽക്കരണം നടത്തുന്നത്. 

നഗരസഭയിലെ ഉദ്യോഗസ്ഥർ ദോഹയിലെ വിവിധ ഇടങ്ങളിൽ നടത്തിയ സന്ദർശനത്തിൽ വ്യവസ്ഥകൾ ലംഘിച്ച് ട്രക്കുകളും ബസുകളും പാർക്ക് ചെയ്തത് കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ച വാഹനങ്ങളിൽ മുന്നറിയിപ്പ് നോട്ടിസുകളും പതിക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വാഹനം എടുത്തുമാറ്റാനുള്ള നോട്ടിസാണിത്. 

ഈ മാസം 4നാണു ദോഹ നഗരസഭ അധികൃതർ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചത്. 313 ട്രക്കുകളും വാഹനങ്ങളും ഉപകരണങ്ങളുമാണ് അനുവാദമില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. ലംഘനം ആവർത്തിച്ചാൽ 25,000 റിയാൽ വരെയാണ് പിഴ ചുമത്തുക.