ബാക്ക് ടു സ്കൂൾ ഓഫറുകൾ: പരിശോധന കർശനമാക്കി ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പ്

  1. Home
  2. Global Malayali

ബാക്ക് ടു സ്കൂൾ ഓഫറുകൾ: പരിശോധന കർശനമാക്കി ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പ്

dubai schools


 

പുതിയ അക്കാദമിക് വർഷത്തിന് മുന്നോടിയായി വിപണിയിൽ നടത്തുന്ന 'ബാക്ക് ടു സ്കൂൾ' പ്രൊമോഷനുകളിൽ ക്രമക്കേടുകൾ തടയാൻ ദുബായ് കൊമേഴ്‌സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കോർപ്പറേഷൻ പരിശോധന ശക്തമാക്കി. വിപണിയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലും മാളുകളിലും നേരിട്ടെത്തുന്ന പരിശോധനാ സംഘങ്ങൾ, നൽകുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും യഥാർത്ഥമാണോ എന്നും ഉൽപ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും ഉറപ്പുവരുത്തുന്നുണ്ട്. സ്കൂൾ വിപണി സജീവമായ ഈ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് സുതാര്യമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, വാങ്ങലുകളുടെ ബില്ലുകൾ കൃത്യമായി സൂക്ഷിക്കാനും തെറ്റായ പ്രൊമോഷനുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.