വിസിറ്റ് വിസക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ബഹ്റൈൻ; വിസ കാലാവധി നീട്ടി നൽകും

  1. Home
  2. Global Malayali

വിസിറ്റ് വിസക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ബഹ്റൈൻ; വിസ കാലാവധി നീട്ടി നൽകും

bah


നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം രാജ്യത്ത് കുടുങ്ങിപ്പോയ വിസിറ്റ് വിസക്കാർക്ക് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (NPRA) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ വിസ കാലാവധി അവസാനിച്ചവർക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വ്യോമപാതകൾ വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ അറിയിച്ചു. ബഹ്റൈന് പുറത്തുള്ളവർക്കും ഇളവുകൾ ബാധകമാണ്. ഫെബ്രുവരി 28 വരെ വിസ കാലാവധിയുണ്ടായിട്ടും യാത്ര ചെയ്യാൻ കഴിയാത്തവരുടെ വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും. യാത്രാ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് മാനുഷിക പരിഗണന നൽകിയാണ് ഈ തീരുമാനം.

വിസ സംബന്ധമായ സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി എൻ.പി.ആർ.എ കാൾ സെന്ററിലോ വാട്സാപ്പ് ചാനൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

സഹായത്തിനായി ബന്ധപ്പെടാം:

  • കാൾ സെന്റർ: 17077077

  • മറ്റ് മാർഗങ്ങൾ: എൻ.പി.ആർ.എ വാട്സാപ്പ് ചാനൽ, വെബ്സൈറ്റിലെ വിർച്വൽ അസിസ്റ്റന്റ്.