ബഹ്റൈനിൽ എൻ.പി.ആർ.എ. സേവനങ്ങൾക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

  1. Home
  2. Global Malayali

ബഹ്റൈനിൽ എൻ.പി.ആർ.എ. സേവനങ്ങൾക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

bahrin


ബഹ്റൈനിൽ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്‌സ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്‌മാൻ അൽ ഖലീഫ എൻപിആർഎ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. 

ബഹ്‌റൈൻ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച 25 സംരംഭങ്ങളുടെ ഭാഗമാണ് വെബ്സൈറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.