ഖത്തറിൽ വാഹന നമ്പർ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം തുടങ്ങി

  1. Home
  2. Global Malayali

ഖത്തറിൽ വാഹന നമ്പർ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം തുടങ്ങി

qatar


ഖത്തറിൽ വാഹനങ്ങൾക്കായി പ്രത്യേക നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്ലിക്കേഷൻ മുഖേനയാണ് ലേലം. ഗതാഗത ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ രാവിലെ 8.00 മുതൽ രാത്രി 10.00 വരെയാണ് ലേലം. 3 ദിവസത്തെ ലേലം 26 വരെയാണ്. 

ഖത്തർ ലോകകപ്പ്  ലോഗോ പതിക്കാത്ത നമ്പർ പ്ലേറ്റുകളാണിത്. 2 വിഭാഗങ്ങളിലായാണ് ലേലം. ആദ്യ വിഭാഗത്തിൽ 10,000 റിയാലും രണ്ടാം വിഭാഗത്തിൽ 5,000 റിയാലുമാണ് ഇൻഷുറൻസ് തുക. അവസാന മണിക്കൂറിൽ ഡിമാൻഡ് കൂടിയാൽ ആ പ്രത്യേക നമ്പറിനു വേണ്ടി മാത്രം വീണ്ടും കാൽ മണിക്കൂർ കൂടി അനുവദിക്കും.