യുഎഇയുടെ ആകാശത്ത് ‘ബ്ലൂ മൂൺ’

  1. Home
  2. Global Malayali

യുഎഇയുടെ ആകാശത്ത് ‘ബ്ലൂ മൂൺ’

s


ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ടു പൗർണമി ദൃശ്യമാകുന്ന അപൂർവ പ്രതിഭാസമായ ‘ബ്ലൂ മൂൺ’ യുഎഇയുടെ ആകാശത്ത്. മേയ് 30ന് രാത്രി പ്രത്യക്ഷപ്പെട്ട ബ്ലൂ മൂണിനെ ഇന്നലെ രാവിലെ വരെ കാണാമായിരുന്നു. മേയ് ഒന്നിനായിരുന്നു ഇതേ മാസത്തെ ആദ്യ പൗർണമി. 30ന് രാത്രി സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രൻ പൂർണ ശോഭയോടെ ദൃശ്യമായി.പേരു പോലെ ചന്ദ്രൻ നീലനിറത്തിൽ കാണപ്പെടില്ലെങ്കിലും കലണ്ടറിലെ ഈ അപൂർവത കാണാൻ ഒട്ടേറെ പേർ കോർണിഷിൽ എത്തിയിരുന്നു. ഇനി അടുത്തൊരു ബ്ലൂ മൂൺ കാണണമെങ്കിൽ 2028 ഡിസംബർ വരെ കാത്തിരിക്കണം. യുഎഇയിലെ വിവിധ വാനനിരീക്ഷണ കേന്ദ്രങ്ങളിലും ബ്ലൂ മൂൺ കാണാൻ അവസരമൊരുക്കിയിരുന്നു.