എല്ലാവർക്കും ആഹാരം; യുഎഇയിൽ സൗജന്യ ബ്രെഡ് മെഷീനുകൾ സ്ഥാപിച്ചു

  1. Home
  2. Global Malayali

എല്ലാവർക്കും ആഹാരം; യുഎഇയിൽ സൗജന്യ ബ്രെഡ് മെഷീനുകൾ സ്ഥാപിച്ചു

bread uae


നിരാലംബരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സൗജന്യറൊട്ടി ലഭിക്കുന്ന 'ബ്രെഡ് ഫോർ ആൾ' സംരംഭം ആരംഭിച്ചു. ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസിയാണ് ഈ സംരംഭത്തിന് പിന്നിൽ. ഒട്ടേറെ ഔട്ട്‌ലെറ്റുകളിൽ സൗജന്യമായി ബ്രെഡ് ലഭിക്കുന്ന വിധത്തിൽ സ്മാർട്ട് മെഷീനുകൾ സ്ഥാപിച്ചു. സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന വിധമാണ് മെഷീനുകൾ തയ്യാറാക്കിയിരിക്കുന്നത്. മെഷീനിലെ 'ഓർഡർ' ബട്ടൻ അമർത്തിയാൽ അൽപസമയത്തിനകം ബ്രഡ് ലഭിക്കുന്ന രീതിയിലാണ് ഇതിലെ സംവിധാനം. പദ്ധതിയിലേക്ക് സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്. ഇതിനുപുറമെ 'ദുബൈ നൗ' ആപ് വഴിയും എസ്.എം.എസ് ചെയ്തും സംഭാവന നൽകാവുന്നതാണ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. യുഎഇയിൽ ആരും വിശന്ന് ഉറങ്ങുകയില്ല എന്ന് കോവിഡ്19ൻറെ ആദ്യ കാലങ്ങളിൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. അസ് വാഖ് സൂപ്പർമാർക്കറ്റിന്റെ അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൂസ്, അൽ ബദാഅ ശാഖകളിൽ സ്മാർട് മെഷീനുകൾ വിന്യസിക്കുന്നു