രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത വേണം: യുഎഇയിൽ വെള്ളിയാഴ്ചത്തെ ഖുതുബ വിഷയം പ്രഖ്യാപിച്ചു

  1. Home
  2. Global Malayali

രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത വേണം: യുഎഇയിൽ വെള്ളിയാഴ്ചത്തെ ഖുതുബ വിഷയം പ്രഖ്യാപിച്ചു

uae mosque


രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർ നമ്മിൽപ്പെട്ടവരല്ലെന്ന പ്രമേയത്തിൽ നാളെ വെള്ളിയാഴ്ച യുഎഇയിലെ പള്ളികളിൽ ജുമുഅ ഖുതുബ(പ്രഭാഷണം) നടക്കും. രാജ്യദ്രോഹികളെയും മാതൃഭൂമിയെ വഞ്ചിക്കുന്നവരെയും കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ വാരത്തിലെ ഖുതുബയുടെ പ്രധാന ഉള്ളടക്കമെന്ന് യുഎഇ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരസംഘടനകളുടെ സാന്നിധ്യം തിരിച്ചറിയുകയും ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. പുറമെ നീതിമാന്മാരെന്ന് തോന്നിപ്പിക്കുകയും എന്നാൽ ഉള്ളിൽ വഞ്ചനയും തീവ്രവാദ ചിന്താഗതികളും വെച്ചുപുലർത്തുകയും ചെയ്യുന്നവർക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് ഖുതുബ ഓർമിപ്പിക്കും.