ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.
ദീർഘനാളായി യു.എ.ഇയിലുള്ള മജീദ് ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി)-ആമിനു ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
