ഷാർജ പുസ്തകോത്സവത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അതിഥിയാകും

  1. Home
  2. Global Malayali

ഷാർജ പുസ്തകോത്സവത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അതിഥിയാകും

v. d satheesan


ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശൻ അതിഥിയായി പ​​ങ്കെടുക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ഷാർജ പുസ്തകോത്സവത്തിൽ അതിഥിയാകുന്നത്.

നവംബർ 4 മുതൽ 15 വരെയാണ് പുസ്തകോത്സവം നടക്കുക. 12 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 124 രാജ്യങ്ങൾ പങ്കാളികളാകും. അന്താരാഷ്ട്ര പുസ്തക-പ്രസാധന രംഗത്ത് ഷാർജയുടെ മുൻനിര പദവി കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ വർഷത്തെ പങ്കാളിത്തമെന്ന് സംഘടകർ പ്രഖ്യാപിച്ചു. ഇത്തവണ 2,000-ത്തിലധികം പ്രസാധക സ്ഥാപനങ്ങളാണ് പുസ്തകോത്സവത്തിൽ എത്തുത്തുന്നത്. ഇതിൽ 1,151 അറേബ്യൻ പ്രസാധകരും 1,122 വിദേശ പ്രസാധകരും ഉൾപ്പെടുന്നു

കഴിഞ്ഞ തവണത്തെ പുസ്തമേളയിൽ കേരളത്തിൽ നിന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​നും ഇ. ​സ​ന്തോ​ഷ്കു​മാ​റും പ​ങ്കെടുത്തിരുന്നു. ഇതിനിടെ ചരക്കുനീക്കം പ്രതിസന്ധിയിലായ പശ്ചത്താലത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്കുള്ള ഇന്ത്യൻ രചനകൾ പ്രവാസികളുടെ പിന്തുണയോടെ നാട്ടിൽനിന്ന് എത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.