ക്ലബ് ഫുട്ബാൾ ലോകകപ്പ്; ആതിഥേയരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ

  1. Home
  2. Global Malayali

ക്ലബ് ഫുട്ബാൾ ലോകകപ്പ്; ആതിഥേയരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ

qatar


2029ലെ ക്ലബ് ഫുട്ബാൾ ലോകകപ്പിന് ആതിഥേയരാകാൻ ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. 2022 ലോകകപ്പ് ഫുട്ബാളിന് ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തർ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പിന് ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങൾ ഖത്തറിലുണ്ട്. ഇതെല്ലാം അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ താരങ്ങൾ 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഖത്തറിൽ ടൂർണമെന്റ് നടക്കുമ്പോൾ കളിക്കാർക്കും ആരാധകർക്കും ഈ ബുദ്ധിമുട്ട് ഒഴിവാക്കാമെന്നാണ് ഫിഫക്ക് മുന്നിൽവെച്ച പ്രധാന അവകാശവാദം.

അതേസമയം, നിലവിലെ ഷെഡ്യൂൾ പ്രകാരം ഖത്തറിൽ ടൂർണമെന്റ് നടത്താനാവില്ല. ശൈത്യകാലം തുടങ്ങുന്ന ഡിസംബറിലേക്ക് ടൂർണമെന്റ് മാറ്റേണ്ടിവരും. യൂറോപ്യൻ ലീഗുകളെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ യുവേഫ എതിർപ്പ് ഉന്നയിക്കുമെന്നത് ഉറപ്പാണ്. ഖത്തറിന് പുറമെ ബ്രസീലും സ്‌പെയിനും മൊറോക്കോയും സംയുക്തമായും ആതിഥേയത്വത്തിന് ശ്രമം നടത്തുന്നുണ്ട്