കുവൈത്തിൽ വ്യാജ കറൻസി നിർമ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി

  1. Home
  2. Global Malayali

കുവൈത്തിൽ വ്യാജ കറൻസി നിർമ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി

kuwait


കുവൈത്തിൽ വ്യാജ കറൻസി നിർമ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ തിരച്ചിലിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.നിരവധിപേരെയാണ് കള്ളനോട്ട് ഉപയോഗിച്ച് പ്രതികൾ കബളിപ്പിച്ചത്.

പിടികൂടിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്ത് ദിനാർ. വ്യാജ കറൻസികൾ വ്യാപകമാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കള്ളനോട്ടിനെതിരെ ശക്തമായ നടപടികളാണ് അഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്. 20 ദിനാറിൻറെ വ്യാജ നോട്ടുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കള്ളനോട്ടിനെതിരെ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.