മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിലെ നിലവിലെ പ്രദർശനങ്ങൾ ഈ വർഷം സെപ്റ്റംബർ പകുതിയോടെ അവസാനിക്കുന്നു

  1. Home
  2. Global Malayali

മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിലെ നിലവിലെ പ്രദർശനങ്ങൾ ഈ വർഷം സെപ്റ്റംബർ പകുതിയോടെ അവസാനിക്കുന്നു

future museum


 

ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിലെ നിലവിലെ പ്രദർശനങ്ങൾ ഈ വർഷം സെപ്റ്റംബർ പകുതിയോടെ അവസാനിക്കുന്നു. ഇതിനുശേഷം അടുത്ത തലമുറയ്ക്ക് അനുയോജ്യമായ പുത്തൻ സാങ്കേതികാനുഭവങ്ങൾ മ്യൂസിയത്തിൽ ഒരുക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.മ്യൂസിയത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചാണ് വിപുലമായ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്. 2027-ൽ ഈ പുത്തൻ അനുഭവങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. രാജ്യാന്തര തലത്തിൽ സന്ദർശകരിൽ നിന്നും മറ്റും ലഭിച്ച ആശയങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും പുതിയ പ്രദർശനങ്ങൾ രൂപകൽപന ചെയ്യുക.ഭാവിയിലെ അതിനൂതന ആശയങ്ങൾ പങ്കുവയ്ക്കാൻ താൽപര്യപ്പെടുന്നവരിൽ നിന്ന് അടുത്തിടെ മ്യൂസിയം അധികൃതർ അഭിപ്രായങ്ങൾ തേടിയിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി ആയിരത്തിലേറെ മികച്ച നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്. ഇവയിൽ നിന്ന് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തിയായിരിക്കും വരുംതലമുറയ്ക്കായുള്ള പുതിയ പ്രദർശനങ്ങൾ സജ്ജമാക്കുക. വരും ദശകങ്ങളിൽ ലോകത്ത് ഉണ്ടാകാൻ പോകുന്ന സാമ്പത്തിക, സാമൂഹിക മാറ്റങ്ങളെയും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടങ്ങളെയും കൂടുതൽ അടുത്തറിയാനും സംവദിക്കാനുമുള്ള അവസരം പുതിയ മാറ്റങ്ങളിലൂടെ സന്ദർശകർക്ക് ലഭിക്കും.