സൗദിയിൽ കസ്റ്റംസ് ക്ലിയറൻസ് ഇനി വേഗത്തിൽ; രണ്ട് മണിക്കൂറിനുള്ളിൽ പോർട്ടുകളിൽ നിന്നും ക്ലിയറൻസ് നേടാനാകും

  1. Home
  2. Global Malayali

സൗദിയിൽ കസ്റ്റംസ് ക്ലിയറൻസ് ഇനി വേഗത്തിൽ; രണ്ട് മണിക്കൂറിനുള്ളിൽ പോർട്ടുകളിൽ നിന്നും ക്ലിയറൻസ് നേടാനാകും

custom


സൗദിയിൽ വേഗത്തിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കുന്നിതിനുള്ള സംവിധാനം നിലവിൽ വന്നു. രണ്ട് മണിക്കൂറിനുള്ളിൽ രാജ്യത്തെ എല്ലാ പോർട്ടുകളിൽ നിന്നും ക്ലിയറൻസ് നേടാനാകുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

സൗദിയിലെ എല്ലാ കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകളിലും ഇനി മുതൽ രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം. ഇതിനുള്ള സംവിധാനം നിലവിൽ വന്നതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി 26 സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. 2030 ഓടെ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ മുപ്പത് മിനുട്ടിനകം പൂർത്തിയാക്കാനാകും 

ലോജിസ്റ്റിക് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുറമെ, നിരവധി ഗുണപരമായ മാറ്റങ്ങൾ കൈവരിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ  പറഞ്ഞു.