ലോകകപ്പ് കാണാൻ ഇൻഷുറൻസ് പാക്കേജുമായി ദമാൻ; 2 പാക്കേജുകളാണ് പുറത്തിറക്കിയത്

  1. Home
  2. Global Malayali

ലോകകപ്പ് കാണാൻ ഇൻഷുറൻസ് പാക്കേജുമായി ദമാൻ; 2 പാക്കേജുകളാണ് പുറത്തിറക്കിയത്

FIFA


യുഎഇയിൽ ഫിഫ വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കായി ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. യുഎഇയിലും ഖത്തറിലും പ്രാബല്യത്തിൽ വരും വിധം 14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകളാണ് പുറത്തിറക്കിയത്.

യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് സഹായമാണ് ഈ പോളിസി. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമും 40 ദിവസത്തേക്കുള്ള പോളിസിക്ക് 50 ദിർഹമുമാണ് ഫീസ്. ലോക കപ്പിനെത്തുന്ന ആരാധകർക്കു ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.